മുംബൈ: ഹീറോ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ചതുര്‍രാഷ് ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ ചൈനീസ് തായ്പേയ്. മുംബൈ ഫുട്ബോള്‍ അരീനയില്‍ ജൂണ്‍ ഒന്നിനാണ് മത്സരം. ആഫ്രിക്കയിൽനിന്നുള്ള കെനിയയും ഓഷ്യാനയിൽ നി ന്നുള്ള ന്യൂസിലന്‍ഡുമാണ് മറ്റ് രണ്ട് ടീമുകള്‍. ഇവരുടെ മത്സരം അടുത്ത ദിവസമാണ്. ജൂണ്‍ പത്തിനാണ് ഫൈനല്‍.
2019ല്‍ യുഎഇയില്‍ നടക്കുന്ന എഎഫ്സി എഷ്യന്‍ കപ്പിന് ഇന്ത്യയുടെ ഒരുക്കത്തിന്റെ ഭാഗമായാണ് ഓള് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ടൂര്‍ണമെന്റ് നടത്തുന്നത്. ടൂര്‍ണമെന്റ് ലൈവായി ടെലികാസ്റ്റ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ടൂര്‍ണമെന്റ് പ്രധാനപ്പെട്ടതാണെന്നും ശക്തമായ ടീമുമായി ന്യൂസിലന്‍ഡ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് നല്ല കാര്യമാണെന്നും ഇന്ത്യന്‍ ടീമിന്റെ പരിശീലകന് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് പറഞ്ഞു. ചൈനീസ് തായ്പെയ് കഴിഞ്ഞ നാല്-അഞ്ച് മാസത്തില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും കെനിയയും ശക്തരാണ് അവരുടെ കളിക്കാര്‍ ശാരീരികമായി കരുത്തരാണെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കയില്‍നിന്നുള്ള ഏതു ടീമും തങ്ങള്‍ക്കു വെല്ലുവിളിയാണെന്നും കോണ്സ്റ്റന്റൈന് പറഞ്ഞു. മത്സരത്തിൽ വളരെ പ്രാധാന്യത്തോടെയാണ് കാണു ന്നതെന്ന് ഇന്ത്യൻ പരിശീലകൻ പറഞ്ഞു.കെനിയയുടെയും ന്യൂസിലന്‍ഡിന്റെയും കളിക്കാര്‍ ലോകത്തെ പല ക്ലബ്ബിലും കളിക്കുന്നവരാണ്.
ഫിക്സ്ചര്‍
ജൂണ്‍1: ഇന്ത്യ-ചൈനീസ് തായ്പേയ്, ജൂണ്‍ 2: കെനിയ-ന്യൂസിലന്‍ഡ്, നാല്: ഇന്ത്യ- കെനിയ, അഞ്ച്: ചൈനീസ് തായ്പേയ്-ന്യൂസിലന്‍ഡ്, ഏഴ്: ഇന്ത്യ-ന്യൂസിലന്‍ഡ്, എട്ട്: ചൈനീസ് തായ്പേയ്-കെനിയ ജൂണ്‍ 10 ഫൈനല്‍
ഇന്ത്യയുടെ ആദ്യ മത്സരം ചൈനീസ് തായ്പേയ്ക്കെതിരേ
01:13 AM May 23, 2018 | Deepika.com