ബംഗളൂരു: ബിജെപിക്കാർ തന്നെ ചാക്കിട്ടു പിടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കോൺഗ്രസ് പുറത്തുവിട്ട ശബ്ദരേഖ വ്യാജമാണെന്ന് കോൺഗ്രസ് എംഎൽഎശിവറാം ഹെബ്ബർ.വിശ്വാസവോട്ടെടുപ്പിൽ യെദിയൂരപ്പയ്ക്കൊപ്പം നിന്നാൽ മന്ത്രിസ്ഥാനവും മകന്റെ പേരില്ലുള്ള കേസും പിൻവലിക്കാമെന്ന് ഹെബ്ബറിന്റെ ഭാര്യക്കു ബിജെപി നേതാക്കൾ വാഗ്ദാനം നൽകുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് കോൺഗ്രസ് പുറത്തുവിട്ടത്.
ഓഡിയോ ക്ലിപ്പിലുള്ള ശബ്ദം തന്റെ ഭാര്യയുടേതല്ല. ഇത്തരത്തിൽ ഒരു ഫോൺകോളും അവർക്കു ലഭിച്ചിട്ടില്ല. ഓഡിയോ വ്യാജമാണ്. ഞാൻ ഇതു നിഷേധിക്കുന്നു- ഹെബ്ബർ ഫേസ്ബുക്കിൽ കുറിച്ചു.
ഓഡിയോ ക്ലിപ്പിലുള്ള ശബ്ദം തന്റെ ഭാര്യയുടേതല്ല. ഇത്തരത്തിൽ ഒരു ഫോൺകോളും അവർക്കു ലഭിച്ചിട്ടില്ല. ഓഡിയോ വ്യാജമാണ്. ഞാൻ ഇതു നിഷേധിക്കുന്നു- ഹെബ്ബർ ഫേസ്ബുക്കിൽ കുറിച്ചു.