ബംഗളൂരു: മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ചകൾക്കായി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ജി. പരമേശ്വര, ഡി.കെ. ശിവകുമാർ എന്നിവർ ഇന്നു ഡൽഹിക്കു പോകും. ബുധനാഴ്ച കുമാരസ്വാമി മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക.
ബംഗളൂരുവിലെ ഹോട്ടലിൽ കഴിയുന്ന കോൺഗ്രസ് എംഎൽഎമാരുമായി സിദ്ധരാമയ്യ, പരമേശ്വര, മറ്റ് നേതാക്കൾ എന്നിവർ ചർച്ച നടത്തി. ഹൈദരാബാദിൽനിന്നെത്തിയ എംഎൽഎമാർ ഇപ്പോഴും ഹോട്ടലിൽ കഴിയുകയാണ്. ഒന്നോ രണ്ടോ ദിവസംകൂടി ഹോട്ടലിൽ തുടരാൻ എംഎൽഎമാരോട് ആവശ്യപ്പെട്ടുവെന്നു ഡി.കെ. ശിവകുമാർ പറഞ്ഞു.