+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാന്ധിജയന്തിദിനം വെജിറ്റേറിയനാക്കി ഇന്ത്യൻ റെയിൽവേ

ന്യൂ​​​ഡ​​​ൽ​​​ഹി: ഗാ​​​ന്ധി​​​ജ​​​യ​​​ന്തി ദി​​​ന​​​മാ​​​യ ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ട് സ​​​സ്യാ​​​ഹാ​​​ര ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ. ഇ​​​ത് സം​​​ബ​​​ന്ധി​​​ച
ഗാന്ധിജയന്തിദിനം വെജിറ്റേറിയനാക്കി ഇന്ത്യൻ റെയിൽവേ
ന്യൂ​​​ഡ​​​ൽ​​​ഹി: ഗാ​​​ന്ധി​​​ജ​​​യ​​​ന്തി ദി​​​ന​​​മാ​​​യ ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ട് സ​​​സ്യാ​​​ഹാ​​​ര ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ. ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച ശി​​​പാ​​​ർ​​​ശ റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ചു. 2018, 2019, 2020 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ ഗാ​​​ന്ധി​​​ജ​​​യ​​​ന്തി ദി​​​ന​​​ങ്ങ​​​ളി​​​ൽ ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ മാം​​​സാ​​​ഹാ​​​രം വി​​​ത​​​ര​​​ണം ചെ​​​യ്യി​​​ല്ലെ​​​ന്നാ​​​ണ് റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡി​​​ന്‍റെ തീ​​​രു​​​മാ​​​നം. മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ ജ​​​ന്മ​​​ദി​​​വ​​​സ​​​മാ​​​യ ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടി​​​ന് രാ​​​ഷ്‌​​​ട്രീ​​​യ സ്വ​​​ച്ഛ​​​താ ദി​​​വ​​​സ​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​രു​​​ന്നു. ഗാ​​​ന്ധി​​​ജി​​​യു​​​ടെ 150-ാം ജ​​​ൻ​​​മ​​​വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു വി​​​പു​​​ല​​​മാ​​​യ പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​നു പു​​​റ​​​മേ സ​​​ബ​​​ർ​​​മ​​​തി​​​യി​​​ൽ​​​നി​​​ന്ന് ഗാ​​​ന്ധി​​​ജി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​ത്യേ​​​ക സ്വ​​​ച്ഛ​​​താ എ​​​ക്സ്പ്ര​​​സു​​​ക​​​ളും റെ​​​യി​​​ൽ​​​വേ ഓ​​​ടി​​​ക്കും. ഗാ​​​ന്ധി​​​ജി​​​യു​​​ടെ ചി​​​ത്രം പ​​​തി​​​ച്ച ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​യി​​​രി​​​ക്കും യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യു​​​ള്ള ശി​​​പാ​​​ർ​​​ശ കേ​​​ന്ദ്ര​​​സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​വ​​​ർ​​​ഷം മു​​​ത​​​ൽ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ഒ​​​ക്ട​​​ബോ​​​ർ ര​​​ണ്ടി​​​ന് ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ നോ​​​ണ്‍ വെ​​​ജി​​​റ്റേ​​​റി​​​യ​​​ൻ ആ​​​ഹാ​​​രം വി​​​ത​​​ര​​​ണം ചെ​​​യ്യ​​​രു​​​തെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ല്ലാ സോ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലേ​​​ക്കും റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് സ​​​ർ​​​ക്കു​​​ല​​​ർ അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. ജീ​​​വ​​​ന​​​ക്കാ​​​രും ഇ​​​ക്കാ​​​ര്യം പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​ർ​​​ക്കു​​​ല​​​റി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.