പട്യാല: പഞ്ചാബിലെ നാഭയിൽഡ തെരുവുനായ്ക്കളുടെ കടിയേറ്റ് ഏഴുവയസുകാരൻ മരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. അടുത്തുള്ള തോട്ടത്തിൽ മാങ്ങ പറിക്കാൻ അച്ഛനൊപ്പം പോയ മനീഷ് ആണു ദാരുണമായി മരിച്ചത്. തെരുവുനായ്ക്കളുടെ കടിയേറ്റ കുട്ടി രക്തം വാർന്നാണു മരിച്ചത്. യുപിയിലെ സീതാപുർ ജില്ലയിൽ മേയിൽ മാസത്തിൽ മാത്രം എട്ടു കുട്ടികളാണു തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചത്.