മാഡ്രിഡ്: സിനദിൻ സിദാന്റെ മകൻ ലൂക്ക സിദാൻ റയൽ മാഡ്രിഡിനായി അരങ്ങേറിയ മത്സരത്തിൽ വിയ്യാറയലിനെതിരേ 2-2 സമനില. രണ്ട് ഗോളിനു മുന്നിട്ടുനിന്നശേഷമാണ് റയൽ സമനില വഴങ്ങിയത്. ഗാരെത് ബെയ്ൽ (11-ാം മിനിറ്റ്), ക്രിസ്റ്റ്യാനോ റൊണാൾഡോ (32 -ാം മിനിറ്റ്) എന്നിവരുടെ ഗോളുകളിൽ റയൽ മാഡ്രിഡ് ആദ്യ പകുതിയിൽ മുന്നിലെത്തി. റോജർ മാർട്ടിനസ് (70-ാം മിനിറ്റ്), സാമുവൽ കാസ്റ്റെൽജോ (85-ാം മിനിറ്റ്) എന്നിവരിലൂടെ വിയ്യാറയൽ തിരിച്ചടിച്ചു.
ലാ ലിഗ സീസണിൽ റയലിന്റെ അവസാന മത്സരമായിരുന്നു. ഒന്നാം നന്പർ ഗോളി കെയ്ലർ നവാസിന് ചാന്പ്യൻസ് ലീഗ് ഫൈനലിനു മുന്പ് വിശ്രമം അനുവദിച്ച സിദാൻ, ലൂക്കയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. നിക്കോള സാൻസണിന്റെ ഫ്രീകിക്ക് ഡൈവ് ചെയ്ത് തട്ടികയറ്റിയതുൾപ്പെടെ മികച്ച സേവുകൾ ലൂക്ക നടത്തി. ലീഗിൽ 38 മത്സരങ്ങളിൽനിന്ന് 76 പോയിന്റുമായി റയൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ലൂക്ക സിദാന്റെ അരങ്ങേറ്റത്തിൽ റയലിനു സമനില
12:45 AM May 21, 2018 | Deepika.com