ഡോങ്ഹായ് സിറ്റി (ദക്ഷിണകൊറിയ): ഏഷ്യൻ ചാന്പ്യൻസ് ട്രോഫി വനിതാ ഹോക്കി ഫൈനലിൽ ഇന്ത്യക്ക് തോൽവി. ആതിഥേയരായ ദക്ഷിണകൊറിയയോടാണ് നിലവിലെ ജേതാക്കളായിരുന്ന ഇന്ത്യ പരാജയപ്പെട്ടത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ദക്ഷിണകൊറിയയുടെ വിജയം. മത്സരത്തിന്റെ 22-ാം മിനിറ്റിൽ ലീ യോംഗ് സിൽ ആണ് ദക്ഷിണകൊറിയയുടെ ജയം കുറിച്ച ഗോൾ നേടിയത്. ലീഗ് ഘട്ടത്തിൽ ഒരു തോൽവിപോലും വഴങ്ങാതെയായിരുന്നു ഇന്ത്യ ഫൈനൽവരെ എത്തിയത്.
മൂന്നാം സ്ഥാനക്കാർക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ചൈന 2-0ന് മലേഷ്യയെ കീഴടക്കി. സോംഗ് സിയാമിംഗ് ആണ് ചൈനയ്ക്കായി രണ്ട് ഗോളും നേടിയത്.
ഫൈനലിൽ ഇന്ത്യ കീഴടങ്ങി
12:45 AM May 21, 2018 | Deepika.com