പാരീസ്: ജാപ്പനീസ് സംവിധായകൻ ഹിരോകാസു കൊറെ-എഡ സംവിധാനം ചെയ്ത ‘ഷോപ്ലിഫ്റ്റേഴ്സ്’ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച സിനിമയ്ക്കുള്ള പാം ഡി ഓർ പുരസ്കാരം സ്വന്തമാക്കി. ദ ഇമേജ് ബുക്ക് എന്ന ചിത്രത്തിന് ഫ്രഞ്ച് സംവിധായകൻ ഗോദാർദിന് സ്പെഷൽ പാം ഡിഓർ നല്കി.
സ്പൈക്ക് ലീ സംവിധാനം ചെയ്ത അമേരിക്കൻ ചിത്രം ബ്ലാക്കെക്ലാൻസ് ഗ്രാൻഡ് ജൂറി പുരസ്കാരം നേടി. ലബനീസ് സംവിധായക നദീൻ ലബാക്കിയുടെ കഫർണാം ജൂറി പ്രൈസ് നേടി.
ഓസ്കാർ ജേതാവുകൂടിയായ പോളിഷ് സംവിധായകൻ പവേൽ പാവ്ലിക്കോവ്സ്കി(കോൾഡ് വാർ) മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ഇറ്റാലിയൻ നടൻ മാഴ്സെലോ ഫോന്റെ(ഡോഗ്മാൻ), കസക്കിസ്ഥാൻ നടി സമാൽ യെസ്ലിയാമോവ(ഐക) എന്നിവർ മികച്ച നടനും നടിയുമായി.
ഓസ്ട്രേലിയൻ നടി കേറ്റ് ബ്ലാഞ്ചെറ്റായിരുന്നു ജൂറി അധ്യക്ഷ. ഓസ്കർ പുരസ്കാരവിതരണ വേദിയിലേതുപോലതന്നെ കാനിലും സ്ത്രീപീഡനങ്ങൾക്കെതിരേ ശബ്ദം ഉയർന്നു.