സിയൂൾ: ജൂൺ 12നു സിംഗപ്പൂരിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന കിം- ട്രംപ് കൂടിക്കാഴ്ചയുടെ വിജയം ഉറപ്പാക്കുന്നതു സംബന്ധിച്ച് ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും യുഎസ് പ്രസിഡന്റ് ട്രംപും ചർച്ച നടത്തി. ഇരുവരും തമ്മിലുള്ള ടെലഫോൺ സംഭാഷണം 20 മിനിറ്റു ദീർഘിച്ചെന്നു മൂണിന്റെ ഓഫീസ് അറിയിച്ചു.