ന്യൂഡൽഹി: ഈ മാസാവസാനത്തോടെ പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടി കുറച്ചേക്കും. കേന്ദ്രമന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ചാണു വില കുറയാവുന്ന വിധം ഡ്യൂട്ടി കുറയ്ക്കാനുള്ള ആലോചന. ധനമന്ത്രാലയവും പെട്രോളിയം മന്ത്രാലയവും കൂടിയാലോചിച്ച് എത്ര കണ്ടു ഡ്യൂട്ടി കുറയ്ക്കണമെന്നു തീരുമാനിക്കും.
മോദിഗവൺമെന്റ് അധികാരമേൽക്കുന്പോൾ പെട്രോൾ ലിറ്ററിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു ഡ്യൂട്ടി. ഇപ്പോൾ ഇവ യഥാക്രമം 19.48 രൂപയും 15.33 രൂപയുമാണ്.
മോദിഗവൺമെന്റ് അധികാരമേൽക്കുന്പോൾ പെട്രോൾ ലിറ്ററിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു ഡ്യൂട്ടി. ഇപ്പോൾ ഇവ യഥാക്രമം 19.48 രൂപയും 15.33 രൂപയുമാണ്.