ചണ്ഡിഗഡ്: കർണാടകത്തിലെ സംഭവവികാസങ്ങൾ കോൺഗ്രസിന്റെ ധാർമിക, രാഷ്ട്രീയ നിലപാടുകൾക്കുള്ള അംഗീകാരമാണെന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ബിജെപിക്കു മുഖം നഷ്ടപ്പെട്ട അവസ്ഥയാണ്. അധികാരക്കൊതി മൂത്ത ബിജെപിയിൽനിന്ന് ഇന്ത്യൻ ജനാധിപത്യം രക്ഷപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.