പാറ്റ്ന: വിശ്വാസവോട്ടിനു മുന്പു കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ രാജി സമർപ്പിച്ചതു സത്യത്തിന്റെ വിജയമാണെന്നു ബിഹാറിലെ ആർജെഡി നേതാവ് തേജസ്വി യാദവ്. "സത്യം ഒരിക്കലും പരാജയപ്പെടില്ല. നുണകളെയും നുണകൾക്കു സംരക്ഷണം നൽകുന്നവരെയും സത്യം പരാജയപ്പെടുത്തും’-യെദിയൂരപ്പയുടെ രാജിക്കു പിന്നാലെ തേജസ്വി ട്വീറ്റ് ചെയ്തു. സർക്കാർ രൂപീകരിക്കാനുള്ള അംഗബലം ബിജെപിക്ക് ഇല്ലായിരുന്നു. എന്നിട്ടും ഗവർണർ അനുകൂല തീരുമാനമെടുത്തു-തേജസ്വി യാദവ് കുറ്റപ്പെടുത്തി.