അമരാവതി: യെദിയൂരപ്പയുടെ രാജി ജനാധിപത്യത്തിന്റെ വിജയമാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. "ഇതൊരു സാധാരണ വിജയമല്ല. രാജ്യത്തെ മുഴുവൻ ജനങ്ങളും ഈ സംഭവ വികാസങ്ങളിൽ സന്തോഷിക്കുകയാണ്. എല്ലാവർക്കും അഭിമാനദിനമാണിത്' -യെദിയൂരപ്പയുടെ രാജിയോട് ആന്ധ്രാ മുഖ്യമന്ത്രി പ്രതികരിച്ചു.
പതിവിനു വിപരീതമായി കർണാടക ഗവർണർ പ്രവർത്തിച്ചു. പല സംസ്ഥാനങ്ങളിലും പല തരത്തിലാണു ബിജെപി പ്രവർത്തിക്കുന്നത്. ഗോവയിൽ ഒരു രീതി, മേഘാലയിൽ മറ്റൊരു തരം; എല്ലാം അധികാരത്തിനുവേണ്ടി -നായിഡു കുറ്റപ്പെടുത്തി.
പതിവിനു വിപരീതമായി കർണാടക ഗവർണർ പ്രവർത്തിച്ചു. പല സംസ്ഥാനങ്ങളിലും പല തരത്തിലാണു ബിജെപി പ്രവർത്തിക്കുന്നത്. ഗോവയിൽ ഒരു രീതി, മേഘാലയിൽ മറ്റൊരു തരം; എല്ലാം അധികാരത്തിനുവേണ്ടി -നായിഡു കുറ്റപ്പെടുത്തി.