പുതുച്ചേരി: കർണാടകത്തിൽ ജനാധിപത്യത്തിനു വിജയിക്കാനായതു സുപ്രീംകോടതിയുടെ കർക്കശമായ നിലപാടിലൂടെയാണെന്നു ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ. ഒരു മതേതര സർക്കാരിനെയാണു കർണാടകത്തിലെ ജനങ്ങൾ ആവശ്യപ്പെടുന്നത്. കോൺഗ്രസ്-ജനതാദൾ നേതൃത്വത്തിലുള്ള സർക്കാരിനു മുൻകൂറായി ആശംസകൾ നേരുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.