റോം: ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് സെമിയിൽ നൊവാക് ജോക്കോവിച്ചിനെ കീഴടക്കി റാഫേൽ നദാൽ ഫൈനലിൽ. അത്യന്തം വാശിയേറിയ പോരാട്ടത്തിൽ 7-6(7-4), 6-3 ന് ആയിരുന്നു നദാലിന്റെ ജയം. ക്രൊയേഷ്യയുടെ മരിൻ സിലിച്ചും ജർമനിയുടെ അലക്സാണ്ടർ സ്വെരേവും തമ്മിലാണ് മറ്റൊരു സെമി പോരാട്ടം.
വനിതാ സിംഗിൾസിൽ യുക്രെയ്നിന്റെ എലിന സ്വിറ്റോളിന ഫൈനലിൽ പ്രവേശിച്ചു. എസ്റ്റോണിയയുടെ അനെറ്റ് കോന്റാവിറ്റിനെ 6-4, 6-3നു കീഴടക്കിയാണ് സ്വിറ്റോളിന ഫൈനലിൽ കടന്നത്.
ഷറപ്പോവയും ലോക ഒന്നാം നന്പർ താരം റൊമാനിയയുടെ സിമോണ ഹാലെപ്പും തമ്മിൽ നടക്കുന്ന സെമിപോരാട്ടത്തിലെ വിജയിയാണ് ഫൈനലിൽ യുക്രെയ്ൻ താരത്തിന്റെ എതിരാളി.
ജോക്കോവിച്ചിനെ കീഴടക്കി നദാൽ ഫൈനലിൽ
01:11 AM May 20, 2018 | Deepika.com