ഡോങ്ഹായ് സിറ്റി (ദക്ഷിണകൊറിയ): ഏഷ്യൻ വനിതാ ചാന്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ഇന്ത്യ ഇന്ന് ദക്ഷിണകൊറിയയുമായി ഏറ്റുമുട്ടും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം.
ഇന്നലെ നടന്ന അവസാന ലീഗ് മത്സരത്തിൽ ദക്ഷിണകൊറിയയുമായി ഇന്ത്യ 1-1 സമനിലയിൽ പിരിഞ്ഞു. 20-ാം മിനിറ്റിൽ ചെയോൻ സിയൂൾ കിയുടെ ഗോളിൽ ദക്ഷിണകൊറിയ മുന്നിൽ കടന്നു. എന്നാൽ, 49-ാം മിനിറ്റിൽ ലാൽറെംസിയാമിയിലൂടെ ഇന്ത്യ സമനിലയിൽ എത്തുകയായിരുന്നു.
ലീഗിൽ തോൽവി അറിയാതെയാണ് ഇന്ത്യൻ വനിതകൾ ഫൈനലിൽ കടന്നിരിക്കുന്നത്.
ഇന്ത്യ - ദക്ഷിണകൊറിയ ഫൈനൽ
01:11 AM May 20, 2018 | Deepika.com