കൊച്ചി: കെസിഎയുടെ ഹൈ പെർഫോമൻസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ തുടക്കമായി. ഉദ്ഘാടനം മുൻ കേരള ക്രിക്കറ്റ് താരം രവിയച്ചൻ നിർവഹിച്ചു.
ലുക്കിംഗ് ബിയോണ്‍ഡ് ട്വന്റി20 എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷൻ സ്ഥാപക സെക്രട്ടറിയായ കേരള വർമ്മ കേളപ്പൻ തന്പുരാന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഉദ്ഘാടനം. സീനിയർ ടീം കോച്ച് ഡേവ് വാട്ട്മോറിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്ററിന് കേരള വനിതാ ക്രിക്കറ്റ് ടീം കോച്ച് സുമൻ ശർമ, കേരള ടീം ബൗളിംഗ് കോച്ച് ടിനു യോഹന്നാൻ, കോച്ച് പി. ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകും.
തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കെസിഎ പ്രസിഡന്റ് റോങ്ലിൻ ജോണ്‍, കേരള ടീം ബൗളിംഗ് കോച്ച് ടിനു യോഹന്നാൻ, കോച്ച് പി. ബാലചന്ദ്രൻ, കെസിഎ ഡയറക്ടർ ഓഫ് ഗെയിം ഓപ്പറേഷൻസ് എസ്. രമേഷ്, ജനറൽ മാനേജർ രഞ്ജിത്ത് തോമസ്, ട്രഷറർ അഡ്വ. ശ്രീജിത്ത് വി. നായർ, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് സെക്രട്ടറി ബിജു ജോണ്‍, പ്രസിഡന്റ് സി.പി. പ്രതാപൻ എന്നിവർ പങ്കെടുത്തു.
കെസിഎ ഹൈ പെർഫോമൻസ് സെന്റർ ഉദ്ഘാടനം ചെയ്തു
01:11 AM May 20, 2018 | Deepika.com