പറ്റ്ന: ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെ ശാരീരികസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തല ചുറ്റലും ശ്വാസതടസവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് പാറ്റ്നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്.
രണ്ടു മണിക്കൂറിനു ശേഷം ലാലുവിനെ വിട്ടയച്ചു.നേരത്തെ ബൈപാസ് സർജറിക്കു വിധേയനായ അദ്ദേഹത്തിനു പ്രമേഹം, രക്തസമ്മർദം, കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയുണ്ട്. ആരോഗ്യം മോശമാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽനിന്നു കഴിഞ്ഞ ദിവസമാണു ലാലുവിനു ജാമ്യം ലഭിച്ചത്.