അഹമ്മദാബാദ് (ഗുജറാത്ത്): അഹമ്മദാബാദ്-ഭാവ്നഗർ ഹൈവേയിൽ ട്രക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ 19 പേർ മരിച്ചു. 12 സ്ത്രീകൾ ഉൾപ്പെടെ 16 തൊഴിലാളികളും മൂന്നു കുട്ടികളുമാണു മരിച്ചത്. ആറു പേർക്കു പരിക്കേറ്റു. ഭാവ്നഗറിൽനിന്നു സിമന്റ് കയറ്റിവന്ന ട്രക്കാണ് ബവലിയാരിയിൽ നിയന്ത്രണംവിട്ടു മറിഞ്ഞത്. അപകടസ്ഥലത്തുനിന്നു ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.