ന്യൂഡൽഹി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗിസിനെതിരേ ഡൽഹി ഡെയർ ഡെവിൾസിന് 34 റണ്‍സ് ജയം. അവസാന അഞ്ച് ഓവറിൽ 60 റണ്‍സാണ് ഡൽഹി സ്കോർബോർഡിൽ എത്തിയത്. വിജയ് ശങ്കർ (28 പന്തിൽ 36 നോട്ടൗട്ട്), ഹർഷൽ പട്ടേൽ ( 16 പന്തിൽ 36 നോട്ടൗട്ട്) എന്നിവരുടെ 65 റണ്‍സ് കൂട്ടുകെട്ടാണ് ഡൽഹിക്കു മാന്യമായ സ്കോർ നൽകിയത്. ഋഷഭ് പന്തും (26 പന്തിൽ 38) ഭേദപ്പെട്ട സംഭവന നൽകി. സ്കോർ: ഡെയർ ഡെവിൾസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162. ചെന്നൈ സൂപ്പർ കിംഗ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 128.
സാവധാനമായിരുന്നു ഡൽഹിയുടെ തുടക്കം 4.1 ഓവറിൽ 24 റണ്‍സിലെത്തിയപ്പോൾ പൃഥ്വി ഷായെ (17 പന്തിൽ 17 റൺസ്) നഷ്ടമായി. ശ്രേയസ് അയ്യർ-പന്ത് കൂട്ടുകെട്ട് 54 റണ്‍സ് വരെ നീണ്ടു. അയ്യരെ (22 പന്തിൽ 19 റൺസ്) ക്ലീൻബൗൾഡാക്കി ലുംഗി എൻഗിഡി അപകടകരമായ കൂട്ടുകെട്ട് പൊളിച്ചു. മൂന്നു ഫോറും രണ്ടു സിക്സും പറത്തി 38 റണ്‍സിലെത്തിയ പന്ത്, ഡ്വെയ്ൻ ബ്രാവോയ്ക്കു ക്യാച്ച് നൽകി മടങ്ങി. എൻഗിഡിക്കായിരുന്നു വിക്കറ്റ്. വൻതകർച്ചയെ ഉറ്റുനോക്കുകയായിരുന്ന ഡൽഹിയെ ശങ്കർ-പട്ടേൽ കൂട്ടുകെട്ട് തുണച്ചു. ബ്രാവോ എറിഞ്ഞ അവസാന ഓവറിൽ നാലു സിക്സാണ് പിറന്നത്. ഇതിൽ മൂന്നെണ്ണം പട്ടേലും ഒരണ്ണം ശങ്കറും നേടി.
അന്പാട്ടി റായുഡു (29 പന്തിൽ 50 റണ്‍സ്) അർധസെഞ്ചുറി നേടിയെങ്കിലും വാട്സണ് (14 റണ്‍സ്), റെയ്ന (15 റണ്‍സ്), ധോണി (17 റണ്‍സ്) എന്നിവർക്ക് കാര്യമായ സംഭാവന നല്കാൻ സാധിച്ചില്ല. 27 റണ്‍സ് എടുത്ത ജഡേജ പുറത്താകാതെനിന്നു.
ഡൽഹിക്ക് വിജയമധുരം
01:48 AM May 19, 2018 | Deepika.com