ജയ്പുർ: ഈ ഐപിഎൽ സീസണിലെ വൻപരാജയങ്ങളിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിലേക്ക് മടങ്ങി. 13.5 കോടി രൂപയ്ക്കായിരുന്നു രാജസ്ഥാൻ റോയൽസ് സ്റ്റോക്സിനെ ടീമിലെടുത്തത്. എന്നാൽ, 13 മത്സരങ്ങളിൽ 196 റണ്‍സും എട്ട് വിക്കറ്റുമാണ് സ്റ്റോക്സ് ഇത്തവണ നേടിയത്. മികച്ച ഓൾ റൗണ്ടർ, ആക്രമണ ബാറ്റ്സ്മാൻ തുടങ്ങിയ വിശേഷണങ്ങളാണ് സ്റ്റോക്സിനുവേണ്ടി കോടികൾ മുടക്കാൻ റോയൽസിനെ പ്രേരിപ്പിച്ചത്.
കളത്തിനു പുറത്തുള്ള സ്വകാര്യ പ്രശ്നങ്ങളാകാം സ്റ്റോക്സിന്റെ പ്രകടനത്തെ ബാധിച്ചതെന്നാണ് പൊതുവായ വിലയിരുത്തൽ.
സ്റ്റോക്സിനൊപ്പം രാജസ്ഥാന്റെ ജോസ് ബട്ട്ലറും ഇംഗ്ലണ്ടിലേക്ക് മടങ്ങിപോകുകയാണ്. മേയ് 24ന് പാക്കിസ്ഥാനെതിരേ ലോഡ്സിൽ ആരംഭിക്കുന്ന ടെസ്റ്റിനു മുന്നോടിയായാണ് ഇംഗ്ലീഷ് താരങ്ങൾ മടങ്ങുന്നത്.
ധന നഷ്ടം, മാനഹാനി; സ്റ്റോക്സ് മടങ്ങി
01:48 AM May 19, 2018 | Deepika.com