മുംബൈ: വരുമാനകാര്യത്തിൽ ഐസിസിയുമായി (ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിൽ) യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ബിസിസിഐ. ക്രിക്കറ്റിന്റെ ആഗോള വളർച്ചയ്ക്കായി പദ്ധതികൾ തയാറാക്കുന്നതിന്റെ ഭാഗമായി ഐസിസി സ്ട്രാറ്റെജിക് വർക്കിംഗ് ഗ്രൂപ്പ് (എസ്ഡബ്യുജി) ബിസിസിഐ, കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വരുമാനം സംബന്ധിച്ച ചർച്ച നടന്നത്.
കൂടുതൽ അംഗങ്ങൾ ബിസിസിഐയുടെ ഭാഗമാകുന്നതോടെ ആഭ്യന്തര ചെലവ് വർധിച്ചെന്ന കാരണത്താലാണ് ഐസിസിയിൽനിന്നുള്ള വരുമാനത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് അറിയിച്ചതെന്നാണ് സൂചന.
വരുമാനകാര്യത്തിൽ വിട്ടുവീഴ്ചയില്ല:ഐസിസിയോടു ബിസിസിഐ
01:48 AM May 19, 2018 | Deepika.com