ന്യൂഡൽഹി: കീഴ്വഴക്കം മറികടന്ന് ബിജെപി എംഎൽഎ കെ.ജി. ബൊപ്പയ്യയെ കർണാടക നിയമസഭയിൽ പ്രോ ടെം സ്പീക്കറായി നിയമിച്ചതിനെതിരേ കോണ്ഗ്രസ് സുപ്രീംകോടതിയിൽ. എട്ടു തവണ എംഎൽഎ ആയ കോണ്ഗ്രസ് അംഗം ആർ.വി. ദേശ്പാണ്ഡേയെ മറികടന്നാണു നാലു തവണ മാത്രം എംഎൽഎ ആയിട്ടുള്ള ബൊപ്പയ്യയെ പ്രോ ടെം സ്പീക്കറെ നിയമിച്ചത്. ഇന്നു നടക്കുന്ന വിശ്വാസവോട്ടെടുപ്പ് നിയന്ത്രിക്കേണ്ടത് പ്രോ ടെം സ്പീക്കറാണ്.
ബൊപ്പയ്യയുടെ നിയമനം ബിജെപിക്ക് അനുകൂലമായി മാറും എന്നതിനാലാണ് കോണ്ഗ്രസ് എതിർക്കുന്നത്. 2009-13ൽ സ്പീക്കറായിരിക്കേ 16 എംഎൽഎമാരെ അയോഗ്യരാക്കിയ തീരുമാനത്തിന് സുപ്രീംകോടതി ബൊപ്പയ്യയെ ശാസിച്ചിട്ടുണ്ട്.എന്നാൽ, ബൊപ്പയ്യ 2008ലും പ്രോ ടെം സ്പീക്കറായിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.