ബംഗളൂരു: കർണാടകയിലെ ജയനഗറിൽ ജൂൺ 11നു തെരഞ്ഞെടുപ്പ് നടത്തും. ബിജെപി സ്ഥാനാർഥി ബി.എൻ. വിജയകുമാറിന്റെ നിര്യാണത്തെത്തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. ബിജെപി മാത്രമേ സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ളൂ. മുൻ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡിയാണു കോൺഗ്രസ് സ്ഥാനാർഥി. കാലേഗൗഡയാണു ജെഡി-എസ് സ്ഥാനാർഥി.