ന്യൂഡൽഹി: കർണാടക ഗവർണർ വാജുഭായി വാലയുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന കോൺഗ്രസിന്റെ നിലപാട് ശരിവയ്ക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിൽ പ്രതികരിച്ചു. ഭൂരിപക്ഷം തികയ്ക്കാനാവശ്യമായ എണ്ണം ബിജെപിക്കില്ല. കോടതിവിധി ഒരർഥത്തിൽ സർക്കാർ രൂപീകരണം തടയലാണ്. കോടതിവിധി എതിരായ സാഹചര്യത്തിൽ പണവും കായികബലവുംകൊണ്ട് എണ്ണം തികയ്ക്കാനാകും ബിജെപി ശ്രമിക്കുകയെന്നും അദ്ദേഹം ആരോപിച്ചു.