ചെന്നൈ: ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണർ വാജുഭായി വാലയെ നീക്കണമെന്നു ഡിഎംകെ. തമിഴ്നാട്ടിലെ കോൺഗ്രസിന്റെ സഖ്യകക്ഷിയാണു ഡിഎംകെ. സുപ്രീംകോടതിവിധി ജനാധിപത്യത്തിന്റെ വിജയമാണ്. വാജുഭായി സ്വയം രാജിവയ്ക്കുകയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ രാഷ്ട്രപതി രാംനാഥ് കോവിന്ദോ അദ്ദേഹത്തെ ഗവർണർസ്ഥാനത്തുനിന്നു മാറ്റുകയോ വേണമെന്ന് ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് സ്റ്റാലിൻ ആവശ്യപ്പെട്ടു.