ന്യൂഡൽഹി: കൊച്ചി- ഗോവ- ജയ്പുർ ത്രികോണ വിമാന സർവീസ് തുടങ്ങാൻ സാധ്യതയെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോണ്‍സ് കണ്ണന്താനം. കോഴിക്കോട്ടുനിന്ന് ഡൽഹിയിലേക്ക് ദിവസവും സർവീസുകളും കൂടുതൽ അന്താരാഷ്ട്ര സർവീസുകളും ആരംഭിക്കണമെന്നും വ്യോമയാന മന്ത്രി സുരേഷ് പ്രഭു, സഹമന്ത്രി ജയന്ത് സിൻഹ എന്നിവരുമായി നടത്തിയ ചർച്ചയിൽ കണ്ണന്താനം ആവശ്യപ്പെട്ടു.
കണ്ണൂർ വിമാനത്താവളം എത്രയും വേഗം കമ്മീഷൻ ചെയ്യണമെന്ന കണ്ണന്താനത്തിന്റെ ആവശ്യവും പരിശോധിക്കുമെന്ന് സുരേഷ് പ്രഭു വ്യക്തമാക്കി. വിനോദസഞ്ചാരം അടക്കമുള്ളവ പരിഗണിച്ച് നഷ്ടത്തിലുള്ള വിമാന റൂട്ടുകളുടെ നഷ്ടം ഉഡാൻ പദ്ധതിയിൽ ഇല്ലെങ്കിലും എഴുതി തള്ളാൻ യോഗത്തിൽ തീരുമാനിച്ചതായി പിന്നീട് വ്യോമയാന, ടൂറിസം മന്ത്രിമാർ അറിയിച്ചു.