ജയ്പുർ: രാജസ്ഥാനിൽ നാഷണൽ യൂണിയനിസ്റ്റ് സമിന്ദാര പാർട്ടി(എൻയുസെഡ്പി) എംഎൽഎ സോണാ ദേവി കോൺഗ്രസിൽ ചേർന്നു. റായിസിംഗ്നഗർ എംഎൽഎയാണു സോണാ ദേവി. ബിജെപി ദളിത് വിരുദ്ധ പാർട്ടിയാണെന്നു സോണാ ദേവി ആരോപിച്ചു. ബി.ഡി. അഗർവാൾ നേതൃത്വം നല്കുന്ന എൻയുസെഡ്പിക്ക് രണ്ട് എംഎൽഎമാരാണുള്ളത്.