പകുർ: അയൽവാസി മാനഭംഗത്തിനിരയാക്കിയശേഷം തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി രണ്ടാഴ്ചയ്ക്കുശേഷം മരണത്തിനു കീഴടങ്ങി. ജാർഖണ്ഡിലെ പകുറിലാണു സംഭവം. മേയ് നാലിനായിരുന്നു പെൺകുട്ടി ആക്രമിക്കപ്പെട്ടത്.
ഇരുപതു വയസുള്ള അയൽവാസി പെൺകുട്ടിയ മാനഭംഗപ്പെടുത്തിയശേഷം കുളിമുറിയിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി തീ കൊളുത്തുകയായിരുന്നു. 70 ശതമാനം പൊള്ളലേറ്റ പെൺകുട്ടി രണ്ടാഴ്ചയോളം ബൊക്കാറോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.