ലണ്ടൻ:ലോകം ഉറ്റുനോക്കുന്ന ഇംഗ്ലണ്ടിലെ രാജകീയ വിവാഹം ഇന്ന്. ഹാരി രാജകുമാരനും അമേരിക്കൻ നടി മേഗൻ മാർക്കിളും ഇന്ന് വിൻഡ്സറിലെ സെന്റ് ജോർജ് ചാപ്പലിൽ വിവാഹിതരാവും. ബ്രിട്ടൺ ആഹ്ളാദ തിമിർപ്പിലാണ്. വിൻഡ്സർ കൊട്ടാര പരിസരത്തും റോഡുകളിലും ആരാധകരുടെ തിരക്കാണ്. പലരും ദിവസങ്ങൾക്കു മുന്പേ ഇവിടെ തന്പടിച്ചിരിക്കുകയാണ്. സുരക്ഷാ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
മേഗന്റെ പിതാവ് തോമസ് മാർക്കിൾ ഹൃദ്രോഗം കലശലായതിനേത്തുടർന്ന് ചികിത്സയിലായതിനാൽ വിവാഹത്തിൽ പങ്കെടുക്കില്ലെന്നും മേഗന്റെ അച്ഛന്റെ സ്ഥാനത്തുനിന്ന് കാര്യങ്ങൾ നടത്തുക ചാൾസ് രാജകുമാരനായിരിക്കുമെന്നും കൊട്ടാരവൃത്തങ്ങൾ അറിയിച്ചു.
ഹാരി ഇതുവരെ തോമസ് മാർക്കിളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണ് വിവരം. ടെലിവിഷൻ പരിപാടികളുടെ സംവിധായകനായിരുന്ന തോമസ് മെക്സിക്കോയിലാണ് താമസിക്കുന്നത്. മേഗന്റെ അമ്മ ഡോറിയ വിവാഹത്തിൽ പങ്കെടുക്കും.ഡോറിയ ഇന്നലെ ഹാരിയുടെ മുത്തശ്ശിയായ എലിസബത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. എലിസബത്ത് രാജ്ഞിയുടെ ഭർത്താവായ 96 വയസുള്ള ഫിലിപ്പ് രാജകുമാരൻ വിവാഹച്ചടങ്ങിനെത്തും. വിവാഹത്തിനു ശേഷം നവദന്പതികൾ നഗരത്തിലൂടെപര്യടനം നടത്തി നഗരവാസികളുടെ സ്നേഹാശംസകൾ ഏറ്റുവാങ്ങും.