ഹോക്കി: ഇന്ത്യ ഫൈനലിൽ
01:58 AM May 18, 2018 | Deepika.com
ഡോങ്ഹായ് സിറ്റി (ദക്ഷിണകൊറിയ): ഏഷ്യൻ വനിതാ ഹോക്കി ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനലിൽ. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ 3-2നു മലേഷ്യയെ കീഴടക്കി. ഗുർജിത് കൗർ (17-ാം മിനിറ്റ്), വന്ദന കതറിയ (33-ാം മിനിറ്റ്), ലാൽറെംസിയാമി (40-ാം മിനിറ്റ്) എന്നിവരാണ് ഇന്ത്യക്കായി ഗോൾ നേടിയത്. നുറൈനി (36-ാം മിനിറ്റ്), ഹനിസ് ഓൻ (48-ാം മിനിറ്റ്) എന്നിവർ മലേഷ്യക്കായി ലക്ഷ്യംകണ്ടു.