സൗഹൃദത്തിൽ ബാഴ്സയ്ക്കു ജയം
01:58 AM May 18, 2018 | Deepika.com
ജൊഹാനസ്ബർഗ്: നെൽസണ്‍ മണ്ഡേല സെന്റിനറി സെലിബ്രേഷന്റെ ഭാഗമായി നടന്ന സൗഹൃദമത്സരത്തിൽ സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്കു ജയം. ദക്ഷിണാഫ്രിക്കൻ ക്ലബ്ബായ മാമെലോഡി സണ്‍ഡൗണ്‍സിനെ 3-1നു ബാഴ്സ തോൽപ്പിച്ചു. രണ്ടാം പകുതിയിൽ സബ്സ്റ്റിറ്റ്യൂട്ടായി മെസിയും കളത്തിലിറങ്ങി.