ഗ്വെറേറോ ലോകകപ്പിനില്ല
01:30 AM May 17, 2018 | Deepika.com
സൂറിച്ച്: ഉത്തേജക മരുന്ന് വിവാദത്തിൽ അകപ്പെട്ട പെറു ഫുട്ബോൾ ക്യാപ്റ്റൻ പൗലോ ഗ്വെറേറോ റഷ്യൻ ലോകകപ്പിനുണ്ടാകില്ലെന്ന് ഉറപ്പായി. ഗ്വറേറയ്ക്കു ചുമത്തിയ വിലക്ക് ആറു മുതൽ 14 മാസത്തേക്ക് നീട്ടിയതാണ് തിരിച്ചടിയായത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനയ്ക്കെതിരായ മത്സരത്തിനുശേഷമാണ് ഗ്വെറേറോയുടെ ശരീരത്തിൽ കൊക്കെയ്ന്റെ അംശം കണ്ടെത്തിയത്.