അമരാവതി: ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ മന്തുരുവിൽ ഗോദാവരി നദിയിൽ ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 12 ആയി. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. കാണാതായ പത്തുപേർക്കായി തെരച്ചിൽ തുടരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപവീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരിൽ രണ്ടുകുട്ടികളും ഉൾപ്പെടുന്നു. ദേവിപട്ടണത്തിൽനിന്നു രാജമഹേന്ദ്രവാരത്തിലേക്കു പോവുകയായിരുന്ന ബോട്ടിൽ നാൽപ്പതു പേരാണുണ്ടായിരുന്നത്. അപകടവിവരം അറിയിക്കാൻ ബോട്ടിൽ സംവിധാനങ്ങളൊന്നുമുണ്ടായിരുന്നില്ല. കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പറഞ്ഞു.