ജറുസലം: ജറുസലമിൽ യുഎസ് എംബസി തുറന്നു രണ്ടുദിവസത്തിനകം ലാറ്റിനമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയും ജറുസലമിൽ എംബസി തുറന്നു. ബുധനാഴ്ചത്തെ ഉദ്ഘാടനചടങ്ങിൽ ഗ്വാട്ടിമാലൻ പ്രസിഡന്റ് ജിമ്മി മൊറാലസും ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവും പങ്കെടുത്തു.
ഈ മാസാവസാനത്തോടെ ടെൽ അവീവിൽനിന്ന് തങ്ങളുടെ എംബസി ജറുസലമിലേക്കു മാറ്റുമെന്ന് മറ്റൊരു ലാറ്റിനമേരിക്കൻ രാജ്യമായ പരാഗ്വേ വ്യക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച യുഎസ് എംബസി ഉദ്ഘാടനത്തിൽ പ്രതിഷേധിക്കുന്നതിനു ഗാസ അതിർത്തിയിൽ തടിച്ചുകൂടിയ പലസ്തീൻകാർക്കെതിരേ ഇസ്രേലി സേന നടത്തിയ വെടിവയ്പിൽ 60 പേർ കൊല്ലപ്പെട്ടു. 2400ലധികം പേർക്കു പരിക്കേറ്റു.