തിരുവനന്തപുരം: തിരുവനന്തപുരത്ത് സമാപിച്ച 23 മത് സംസ്ഥാന ബോയ്സ് ആൻഡ് ഗേൾസ് ജൂണിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിന് ഇരട്ടക്കിരീടം.
ആവേശകരമായ ഫൈനൽ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയെ 6-7 നും, പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളത്തെ 7 -4 നും പരാജയപ്പെടുത്തിയാണ് മലപ്പുറം ജേതാക്കളായത്. ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം പത്തനംതിട്ടയെ 5 -3ന് തോൽപ്പിച്ച് മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ വയനാടിനെ 7-6 ന് തോൽപ്പിച്ച കോട്ടയം മൂന്നാം സ്ഥാനം നേടി.
ജൂണിയർ സോഫ്റ്റ്ബോൾ: മലപ്പുറത്തിന് ഇരട്ടക്കിരീടം
01:49 AM May 16, 2018 | Deepika.com