മുംബൈ: ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പുകൾ നടത്താൻ ബിജെപിയെ വെല്ലുവിളിച്ച് സഖ്യകക്ഷിയായ ശിവസേന രംഗത്ത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷിൻ പല സംശയങ്ങൾക്കുമിടയാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംശയങ്ങൾ ദുരീകരിക്കാൻ തെരഞ്ഞെടുപ്പുകൾ ബാലറ്റ് ഉപയോഗിച്ച് നടത്തണമെന്നു ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. കർണാടകയിൽ ബിജെപി നേടിയ വിജയം വോട്ടിംഗ് മെഷീന്റെ വിജയമാണെന്ന് ഉദ്ധവ് താക്കറെ ട്വീറ്റ് ചെയ്തു.
ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെടുന്പോൾ നിയമസഭാതെരഞ്ഞെടുപ്പുകളിൽ അവർ വിജയിക്കുകയാണ്. നിങ്ങൾക്ക് നിങ്ങളിൽ വിശ്വാസമുണ്ടെങ്കിൽ ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പു നടത്തണം -ഉദ്ധവ് താക്കറെ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെടുന്പോൾ നിയമസഭാതെരഞ്ഞെടുപ്പുകളിൽ അവർ വിജയിക്കുകയാണ്. നിങ്ങൾക്ക് നിങ്ങളിൽ വിശ്വാസമുണ്ടെങ്കിൽ ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പു നടത്തണം -ഉദ്ധവ് താക്കറെ പറഞ്ഞു.