ജമ്മു: ജമ്മു കാഷ്മീരിലെ സാംബ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിക്കു സമീപം വെടിനിർത്തൽ കരാർ ലംഘിച്ചു പാക് സൈനികർ നടത്തിയ വെടിവയ്പിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. കോൺസ്റ്റബിൾ ദേവേന്ദർ സിംഗ് ബഘേലാണു മരിച്ചത്. ദേവേന്ദറുടെ കണ്ണിലൂടെ വെടിയുണ്ട തുളച്ചുകയറുകയായിരുന്നുവെന്നു ബിഎസ്എഫ് ചീഫ് കെ. കെ. ശർമ പറഞ്ഞു.