ക്വാലാലംപുർ: ഒന്നുരണ്ടു വർഷം താൻ തന്നെയായിരിക്കും മലേഷ്യ ഭരിക്കുകയെന്ന് പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് പറഞ്ഞു. മുൻ പ്രധാനമന്ത്രി നജീബ് റസാഖിനെതിരേ അഴിമതിക്കുറ്റത്തിനു കേസെടുക്കും. ജയിലിൽ കഴിയുന്ന രാഷ്ട്രീയ നേതാവ് അൻവർ ഇബ്രാഹിം ഇന്നു മോചിതനാകുമെന്നും മാഹാതിർ അറിയിച്ചു.
തൊണ്ണൂറ്റിരണ്ടുകാരനായ മഹാതിർ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ ഭരണാധികാരിയാണ്. ജയിൽമോചിതനാകുന്ന അൻവറിന് അദ്ദേഹം വൈകാതെ അധികാരം കൈമാറുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ, രാജ്യത്തിന്റെ സാന്പത്തികപ്രശ്നങ്ങൾ പരിഹരിക്കാൻ തമിക്കു സമയം വേണമെന്നു മഹാതിർ പറഞ്ഞു.