മിലാൻ: ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ ബെലാറസിന്റെ വിക്ടോറിയ അസരെങ്ക ആദ്യ റൗണ്ടിൽ പുറത്ത്. ജാപ്പനീസ് താരം നവോമി ഒസാകയാണ് നേരിട്ടുള്ള സെറ്റുകൾക്ക് അസരെങ്കയെ കീഴടക്കിയത്. സ്കോർ: 6-0, 6-3.
മറ്റു മത്സരങ്ങളിൽ ബ്രിട്ടന്റെ ജൊഹാന കോന്റ സ്ലൊവാക്യയുടെ മഗ്ദലേന റൈബാറികോവയെ 6-4, 6-3നു കീഴടക്കി. ഇറ്റലിയുടെ റോബർട്ട വിൻസിയും ആദ്യ റൗണ്ടിൽ പുറത്തായി. സെർബിയയുടെ അലക്സാഡ്ര ക്രുണിക് ആണ് വിൻസിയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയത്. സ്കോർ: 2-6, 6-0, 6-3.
പുരുഷ സിംഗിൾസിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. യുക്രെയ്ന്റെ അലക്സാണ്ടർ ഡോൽഗോപോവിനെയാണ് ജോക്കോവിച്ച് കീഴടക്കിയത്. ജപ്പാന്റെ നിഷികോരി, ബെൽജിയത്തിന്റെ ഡേവിഡ് ഗോഫിൻ എന്നിവരും രണ്ടാം റൗണ്ടിൽ കടന്നു.
ജോക്കോവിച്ച് മുന്നോട്ട്; അസരെങ്ക പുറത്ത്
12:40 AM May 15, 2018 | Deepika.com