പഞ്ചഗുസ്തി കിരീടം കേരളത്തിന്
12:40 AM May 15, 2018 | Deepika.com
കൊരട്ടി: ഉത്തർപ്രദേശിലെ ലക്നോയിൽ നടന്ന 42-ാമത് ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കേരളം ഓവറോൾ കിരീടം സ്വന്തമാക്കി. കേരളത്തിന് 347 പോയിന്റും റണ്ണേഴ്സ് അപ്പായ ആസാമിന് 273 പോയിന്റും ലഭിച്ചു. വനിതകളുടെ ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് മത്സരത്തിൽ കേരളത്തിന്റെ ജിൻസി സെബാസ്റ്റ്യൻ കിരീടമണിഞ്ഞു.