കയ്റോ: ലിബിയയിൽ 2015ൽ ഐഎസ് ഭീകരർ തലവെട്ടിക്കൊന്ന 20 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രൈസ്തവരുടെ മൃതദേഹങ്ങൾ ലിബിയൻ പ്രോസിക്യൂട്ടർമാർ ഈജിപ്തിനു കൈമാറി. ലിബിയയിലെ സിർത്തേ നഗരത്തിലെ ബീച്ചിൽ വച്ചാണ് ഇവരെ ഭീകരർ കൊലപ്പെടുത്തിയത്. ലിബിയയിലെ മിസ്രാത്ത നഗരത്തിൽനിന്നു രണ്ടു വിമാനങ്ങളിലാണു കോപ്ടിക് ക്രൈസ്തവരുടെ മൃതദേഹങ്ങൾ ഇന്നലെ ഈജിപ്തിലെത്തിച്ചത്.