ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ എഴുതപ്പെട്ട ‘ഫയർ ആൻഡ് ഫ്യുരി- ഇൻസൈഡ് ദ ട്രംപ് വൈറ്റ് ഹൗസ്’ എന്ന പുസ്തകം ഇറാനിലെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയ് വായിക്കുന്ന ചിത്രം പുറത്തുവന്നു. വെള്ളിയാഴ്ച ടെഹ്റാനിലെ പുസ്തകമേള സന്ദർശിച്ച ഖമനയ് പുസ്തകത്തിന്റെ പാഴ്സി പരിഭാഷ വായിച്ചു നോക്കുന്നതാണ് ചിത്രം.
ഇറാനുമായുള്ള ആണവകരാറിൽനിന്ന് അമേരിക്ക പിന്മാറുന്നതായി ട്രംപ് അറിയിച്ചതിനു പിന്നാലെയാണ് ഖമനയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചിത്രം പ്രത്യക്ഷപ്പെട്ടത്. മൈക്കിൾ വുൾഫ് രചിച്ച പുസ്തകം പൂർണമായും ട്രംപിനെതിരാണ്. ട്രംപും ഭാര്യ മെലാനിയയും വെവ്വേറെ മുറികളാലാണു കഴിയുന്നത്, ട്രംപിനെ അദ്ദേഹത്തിന്റെ ഉദ്യഗസ്ഥർ മണ്ടനായിട്ടാണു കരുതുന്നത് തുടങ്ങിയ ആരോപണങ്ങൾ പുസ്തകത്തിലുണ്ട്. പത്തു ലക്ഷം പ്രതികൾ വിറ്റഴിച്ച പുസ്തകം ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ആയിരുന്നു.
ആണവകരാറിൽനിന്ന് അമേ രിക്ക ഏകപക്ഷീയമായി പിന്മാ റിയ നടപടിയെ ഖമനയ് നേര ത്തേ വിമർശിച്ചിരുന്നു.