ന്യൂഡൽഹി: എം.പി. വീരേന്ദ്രകുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭ അധ്യക്ഷൻ എം. വെങ്കയ്യ നായിഡുവി ന്റെ മുന്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇന്നലെ രാവിലെ 11ന് പാർലമെന്റിൽ ഉപരാഷ്ട്രപതിയുടെ ചേംബറിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, പാർലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയൽ, രാജ്യസഭാംഗം സത്യവ്രത ചതുർവേദി എന്നിവർ പങ്കെടുത്തു.