ശ്രീനഗർ: കാഷ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയുടെ ചെക്ക് പോയിന്റിനു നേർക്ക് ഭീകരർ നടത്തിയ വെടിവയ്പിൽ ജവാനും സാധാരണക്കാരനും പരിക്കേറ്റു. ലാസിബാളിലായിരുന്നു സംഭവം. ചെക്ക് പോയിന്റ് വഴി കാറിലെത്തിയ ഭീകരരാണു വെടിയുതിർത്തത്.