ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ഇന്നു ചരിത്രമെഴുതും. ആദ്യമായി ദക്ഷിണകൊറിയയിലെത്തുന്ന ഉത്തരകൊറിയൻ ഭരണാധികാരി ആകും. വടക്കുനിന്നു തെക്കോട്ട് പോയ അഭയാർഥിയുടെ മകനാണു കിമ്മിനെ സ്വീകരിക്കുന്ന ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേൻ.
ഇപ്പോഴും യുദ്ധത്തിൽ
നൈയാമികമായി കൊറിയകൾ ഇപ്പോഴും യുദ്ധത്തിലാണ്. 1953-ൽ വെടിനിർത്തലുണ്ടാക്കിയെങ്കിലും യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചിട്ടില്ല.
ശാന്തിഗൃഹത്തിൽ
ഇന്നത്തെ കൂടിക്കാഴ്ച കൊറിയകളെ വേർതിരിക്കുന്ന 38-ാം ഉത്തര അക്ഷാംശരേഖയോടു ചേർന്നുള്ള നിസൈനീകൃത മേഖലയ്ക്കു തെക്ക് പാൻമുൻജോം ഗ്രാമത്തിലാണ്. ഇവിടെ ശാന്തിഗൃഹം (പീസ് ഹൗസ്) ആണു വേദി. കിമ്മിനൊപ്പം സഹോദരി കിം യോ -ജോംഗും ഉണ്ടാകും.
വിഭവങ്ങൾ
സ്വിറ്റ് സർലൻഡിൽ സ്കൂൾ പഠനം നടത്തിയ കിമ്മിനു സ്വിസ് വിഭവമായ ഉരുളക്കിഴങ്ങ് റോസ്റ്റി (പാൻ കേക്ക് പോലൊന്ന്) തയാറാക്കിയിട്ടുണ്ട്. പ്യോംഗ്യാംഗിലെ ഏറ്റവും മികച്ച റസ്റ്ററന്റിലെ മുഖ്യ ഷെഫ് ആണ് കോൾഡ് നൂഡിൽസ് തയാറാക്കുന്നത്.
എന്തുണ്ടാകും?
ഇരു നേതാക്കളും വൃക്ഷത്തൈ നടും; ഒരു ചെറിയ മരപ്പാലത്തിലൂടെ കൈകോർത്ത് നടക്കും; സഹായികളോടൊപ്പം ചർച്ച നടത്തും; ലഞ്ച് കഴിക്കും.സംയുക്ത പ്രസ്താവനയോ ഉടന്പടികളോ ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ ശത്രുതാപരമായ നടപടികൾ അവസാനിപ്പിക്കുന്നതിന് ഒരു തൽക്കാല പ്രഖ്യാപനത്തിനുള്ള വിദൂരസാധ്യത നയതന്ത്രജ്ഞർ സൂചിപ്പിക്കുന്നു. ദക്ഷിണ കൊറിയൻ പാർലമെന്റും ഉത്തരകൊറിയൻ വർക്കേഴ്സ് പാർട്ടിയും അംഗീകരിച്ചിട്ടേ ഔപചാരിക യുദ്ധവിരാമം പ്രഖ്യാപിക്കാനാകൂ.
ആണവപരിപാടി പുനരാരംഭിക്കാതിരിക്കാൻ കിം വയ്ക്കുന്ന ഉപാധികൾ എന്തെന്നതാണ് ഈ ഉച്ചകോടിയിൽ എല്ലാവരും ഉറ്റുനോക്കുന്നത്. ഈ ഉപാധികൾ അനുസരിച്ചിരിക്കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കിമ്മിന്റെ ഉച്ചകോടിയുടെ വിജയം.
ഉച്ചകോടി മുന്പ് രണ്ടു തവണ
ഇരു രാജ്യങ്ങളുടെയും ഭരണാധികാരികൾ കൊറിയൻ വിഭജനത്തിനു (1950-53 ലെ യുദ്ധത്തിലാണു വിഭജനം) ശേഷം രണ്ടുതവണയേ കണ്ടിട്ടുള്ളൂ. 2000-ൽ ഉത്തരകൊറിയയുടെ കിം ജോംഗ് ഇലും ദക്ഷിണ കൊറിയയുടെ കിം ഡേ ജുംഗും 2007-ൽ കിംജോംഗ് ഇലും ദക്ഷിണ കൊറിയയുടെ റോഹ് മൂ ഹ്യൂണും കൂടിക്കണ്ടു. രണ്ടും ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോംഗ്യാംഗിലായിരുന്നു. ആദ്യ ഉച്ചകോടിയുടെ ഫലമായി, പല വിഭക്ത കുടുംബങ്ങൾക്കും വീണ്ടും ഒന്നിക്കാൻ അവസരമൊരുങ്ങി. രണ്ടാമത്തേതു സമാധാന പ്രഖ്യാപനമുണ്ടാക്കാനുള്ള താൽപര്യപ്രകടനം വരെ എത്തി.