ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജൂലൈ 13ന് ഉഭയകക്ഷി ചർച്ചയ്ക്കായി ലണ്ടനിലെത്തുമെന്നു പ്രധാനമന്ത്രി തെരേസാ മേയുടെ ഓഫീസ് അറിയിച്ചു. ഫെബ്രുവരിയിൽ ലണ്ടനിലെ പുതിയ യുഎസ് എംബസി ഉദ്ഘാടനം ചെയ്യാൻ ട്രംപ് എത്താനിരുന്നതാണ്. എന്നാൽ വൻ പ്രതിഷേധത്തിനുള്ള സാധ്യത പരിഗണിച്ച് പ്രസ്തുത പര്യടനം റദ്ദാക്കുകയായിരുന്നു. ജൂലൈയിലും ട്രംപിനെതിരേ പ്രതിഷേധ പ്രകടനങ്ങളുണ്ടായേക്കും.