പുരുഷ ഹോർമോൺ: ഐഎഎഫിന്‍റെ പുതിയ നിയമം

12:55 AM Apr 27, 2018 | Deepika.com
പാ​​രി​​സ്: അ​​ന്താ​​രാ​​ഷ്‌​​ട്ര അ​​ത്‌​​ല​​റ്റി​​ക് ഫെ​​ഡ​​റേ​​ഷ​​ൻ നി​​യ​​മ​​ങ്ങ​​ൾ പ​​രി​​ഷ്ക​​രി​​ച്ചു. പ​​രി​​ഷ്ക​​രി​​ച്ച നി​​യ​​മ​​പ്ര​​കാ​​രം പു​​രു​​ഷ ഹോ​​ർ​​മോ​​ണി​​ന്‍റെ അ​​ള​​വ് സാ​​ധാ​​ര​​ണ അ​​ള​​വി​​ലും കൂ​​ടു​​ത​​ലു​​ള്ള വ​​നി​​താ അ​​ത്‌​​ല​​റ്റു​​ക​​ൾ മ​​രു​​ന്ന് ഉ​​പ​​യോ​​ഗി​​ക്കാതെ മെഡിറ്റേഷനിലൂടെ ഹോ​​ർ​​മോ​​ണി​​ന്‍റെ അ​​ള​​വ് കു​​റ​​യ്ക്ക​​ണം. നേരത്തേ മരുന്ന് ഉപയോഗിച്ച് ഹോർമോൺ അളവ് കുറയ്ക്കാമായിരുന്നു.

800 മീ​​റ്റ​​റി​​ൽ നി​​ല​​വി​​ലെ ഒ​​ളി​​ന്പി​​ക്സ് ചാ​​ന്പ്യ​​നാ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ കാ​​സ്റ്റ​​ർ സെ​​മ​​ന്യ​​യെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​ന്ന പ​​രി​​ഷ്കാ​​ര​​മാ​​ണി​​ത്. അ​​തി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധം ഉ​​യ​​ർ​​ന്നുക​​ഴി​​ഞ്ഞു. ഒ​​ളി​​മ്പി​​ക് മെ​​ഡ​​ല്‍ ജേ​​താ​​വാ​​യ മ​​ധ്യ​​ദൂ​​ര ഓ​​ട്ട​​ക്കാ​​രി സെ​​മ​​ന്യ 2009, 2011, 2017 ലെ ​​ലോ​​ക ചാ​​മ്പ്യ​​ന്‍ഷി​​പ്പു​​ക​​ളി​​ലും 2012 ല​​ണ്ട​​ൻ ഒ​​ളി​​ന്പി​​ക്സി​​ലും 2016ലെ ​​റി​​യോ ഒ​​ളി​​മ്പി​​ക്‌​​സി​​ലും സ്വ​​ര്‍ണം നേ​​ടി​​യ താ​​ര​​മാ​​ണ്. എ​​ന്നാ​​ല്‍, സ​​ഹ​​താ​​ര​​ങ്ങ​​ള്‍ പ​​ല​​രും പു​​രു​​ഷ​​നാ​​ണെ​​ന്ന് ആ​​രോ​​പി​​ച്ച​​തും സ്വ​​ന്തം സ​​മ​​യ​​ങ്ങ​​ള്‍ വ​​ള​​രെ ചു​​രു​​ങ്ങി​​യ​​കാ​​ല​​ത്തി​​നു​​ള്ളി​​ല്‍ തി​​രു​​ത്തി​​ക്കു​​റി​​ച്ച​​തും സെ​​മ​​ന്യ​​യു​​ടെമേല്‍ സം​​ശ​​യ​​ത്തി​​ന്‍റെ നി​​ഴ​​ല്‍ പ​​തി​​പ്പി​​ച്ചു.

ദീ​​ർ​​ഘ​​കാ​​ലം നീ​​ണ്ട നി​​യ​​മ പോ​​രാ​​ട്ട​​ത്തി​​ലൂ​​ടെ​​യാ​​ണ് സെ​​മ​​ന്യ അ​​നു​​കൂ​​ല​​മാ​​യ വി​​ധി അ​​ന്താ​​രാ​​ഷ്‌​​ട്ര കാ​​യി​​ക ട്രൈ​​ബ്യൂ​​ണ​​ലി​​ൽനി​​ന്ന് നേ​​ടി​​യ​​ത്. മ​​രു​​ന്നു ക​​ഴി​​ച്ച് ഹോ​​ർ​​മോ​​ണി​​ന്‍റെ അ​​ള​​വു ക്ര​​മീ​​ക​​രി​​ക്കു​​ന്ന​​ത് മ​​റ്റ് ആ​​രോ​​ഗ്യ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് വ​​ഴി​​വയ്ക്കു​​മെ​​ന്നാ​​ണ് വി​​ദ​​ഗ്ധ ഡോ​​ക്ട​​ർ​​മാ​​രും അ​​റി​​യി​​ച്ച​​ത്. പു​​തി​​യ നി​​യ​​മ​​ത്തി​​ലെ അ​​ശാ​​സ്ത്രീയ​​ത​​യ്ക്കെ​​തി​​രേ വീ​​ണ്ടും നി​​യ​​മ​​പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങു​​മെ​​ന്നാ​​ണ് സെ​​മ​​ന്യ സൂ​​ചി​​പ്പി​​ച്ച​​ത്. സ​​മാ​​ന കാ​​ര​​ണ​​ങ്ങ​​ള്‍ ആ​​രോ​​പി​​ച്ച് ഇ​​ന്ത്യ​​യു​​ടെ 100 മീറ്റർ താരം ദ്യു​​തിച​​ന്ദി​​നെ ത​​ട​​ഞ്ഞതും വി​​വാ​​ദ​​മായിരുന്നു.