എഫ്സി കേരളയ്ക്കു ജയം
12:55 AM Apr 27, 2018 | Deepika.com
കൊച്ചി: ഐ ലീഗ് രണ്ടാം ഡിവിഷനിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിനെതിരേ എഫ്സി കേരളയ്ക്കു തകർപ്പൻ ജയം. ഇന്നലെ പനന്പിള്ളിനഗർ സ്പോർട്സ് അക്കാഡമി ഗ്രൗണ്ടിൽ കേരള ഡെർബി എന്ന വിശേഷണത്തോടെ നടന്ന മത്സരത്തിൽ ഒന്നിനെതിരേ അഞ്ചു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ എഫ്സി കേരള പരാജയപ്പെടുത്തിയത്. തുടർച്ചയായ ജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും എഫ്സി കേരള നിലനിർത്തി. എഫ്സി കേരളയ്ക്കുവേണ്ടി ശ്രേയസ് ഹാട്രിക് നേടി