ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഉയർത്തിയ മികച്ച സ്കോർ അന്പാട്ടി റായുഡുവിന്റെയും 82 (53) ധോണിയുടെയും 70 (34) കരുത്തിൽ ചെന്നൈ മറികടന്നു. രണ്ടു പന്ത് ബാക്കി നിൽക്കേയാണ് ചെന്നൈ അഞ്ചു വിക്കറ്റ് ജയം കരസ്ഥമാക്കിയത്. ഇതോടെ പോയിന്റു പട്ടികയിൽ ചെന്നൈ ഒന്നാമതെത്തി.
സ്കോർ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 20 ഓവറിൽ എട്ടു വിക്കറ്റിന് 205.
ചെന്നൈ സൂപ്പർ കിംഗ്സ് 19.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 207.
ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗളൂരു ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്യേഴ്സിന്റെ ബാറ്റിംഗ് കരുത്തിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. 30 പന്തിൽ എട്ട് സിക്സും രണ്ട് ഫോറും അടക്കം 68 റണ്‍സാണ് ഡിവില്യേഴ്സ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ബംഗളൂരു 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റണ്‍സ് നേടി.
ബംഗളൂരുവിനുവേണ്ടി ഓപ്പണിംഗിൽ ഡികോക്കും വിരാട് കോഹ്ലിയുമാണ് ഇറങ്ങിയത്. 15 പന്തിൽ 18 റണ്‍സ് നേടിയ കോഹ്ലി സ്കോർബോർഡിൽ 35 ഉള്ളപ്പോൾ മടങ്ങി. തുടർന്ന് ക്രീസിൽ ഒന്നിച്ച ഡികോക്കും ഡിവില്യേഴ്സും റണ്‍സ് യഥേഷ്ടം നേടി. രണ്ട് ദക്ഷിണാഫ്രിക്കൻ താരങ്ങളും ചേർന്ന് രണ്ടാം വിക്കറ്റിൽ 103 റണ്‍സ് കൂട്ടിച്ചേർത്തു. 37 പന്തിൽ നാല് സിക്സും ഒരു ഫോറും അടക്കം 53 റണ്‍സുമായി ഡികോക്ക് മടങ്ങി. നാലാം നന്പറായെത്തിയ കോറി ആൻഡേഴ്സനു കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. മൻദീപ് സിംഗ് 17 പന്തിൽ 32 റണ്‍സ് എടുത്തു.
ചെന്നൈയ്ക്കു ജയം
02:09 AM Apr 26, 2018 | Deepika.com